തിരുവനന്തപുരം: വാട്സ്ആപിലൂടെ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹർത്താലും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകും.
ആധിൽ എഎക്സ് എന്ന ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കാഷ്മീരിലെ പെണ്‍കുട്ടിക്കു നീതി ലഭ്യമാക്കണെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരള പോലീസ് ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.