കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കൽ ബീച്ചിനടുത്ത് തിരയിൽപ്പെട്ട് കാണാതായ എൻജിനിയറിംഗ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. അഷ്ടമിച്ചിറ പഴൂക്കര ഗുരുതിപാലയിൽ വിജയകുമാറിന്റെ മകൾ അശ്വിനി(20)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ആറരയോടെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. അശ്വിനി തിരയിൽപ്പെട്ട സ്ഥലത്തുനിന്ന് 300 മീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് അഴീക്കോട് തീരദേശ പോലീസ് എത്തിയാണു മൃതദേഹം ബോട്ടിൽ കരയ്ക്ക് എത്തിച്ചത്.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഇന്നുരാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ സംസ്കരിക്കും. മാള മെറ്റ്സ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിനിയായിരുന്നു അശ്വിനി. അമ്മ: ഷീല. സഹോദരി: ദൃശ്യ.