കൊച്ചി: എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികൾക്കായി ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഇവിടങ്ങളിലെല്ലാം ഭാഷാ പരിജ്ഞാനമുള്ളവരെ സേവനത്തിനായി നിയോഗിക്കും. ആദ്യപടിയായി തിരുവനന്തപുരത്ത് തന്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ സഹായ കേന്ദ്രം തുറന്നു.