കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഈ മാസം 27 ന് പയ്യന്നൂർ സെന്ററിൽ നടത്താനിരുന്ന സെക്കൻഡ് സെമസ്റ്റർ എംഎ ഹ്യുമാനിസം ആൻഡ് ഹ്യൂമൻ റൈറ്റ്സ് പരീക്ഷ മേയ് രണ്ടിലേക്ക് മാറ്റി. മേയ് മൂന്നിന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബിഎ പരീക്ഷകളായ ചോയ്സ് ബേസ്ഡ് കോഴ്സ് ഓണ്‍ ഭാസ (കാലടി, തിരുവനന്തപുരം, തുറവൂർ, കൊയിലാണ്ടി, പയ്യന്നൂർ) ദർശൻ പരിചയ (കാലടി, തിരുവനന്തപരം, തിരൂർ, പയ്യന്നൂർ) എന്നീ പരീക്ഷകൾ മേയ് അഞ്ചിലേക്കും മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല.