കൊച്ചി: പ്രതികളുടെ തിരിച്ചറിയൽ പരേഡിനുള്ള അനുമതി ഇന്നു കോടതിയിൽനിന്നു ലഭിച്ചേക്കും. ആർടിഎഫ് അംഗങ്ങളുടെ തിരിച്ചറിയൽ പരേഡ് കാക്കനാട് ജില്ലാ ജയിലിൽത്തന്നെ നടക്കും. ശ്രീജിത്തിന്റെ ഭാര്യ, മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ എന്നിവരെ കൂടാതെ സമീപവാസികളും പങ്കെടുക്കും. എസ്ഐ ജി.എസ്. ദീപക്കിനു തിരിച്ചറിയൽ പരേഡ് ഉണ്ടാകാൻ സാധ്യതയില്ലെന്നാണു വിവരം. തിരിച്ചറിയൽ പരേഡിനുശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണു തീരുമാനം.