തിരുവനന്തപുരം: ജനരോഷം മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോഗിക്കുന്ന മാനേജ്മെന്റ് തന്ത്രങ്ങളെക്കുറിച്ചാണ് താൻ കൊച്ചിയിലെ യോഗത്തിൽ പരാമർശിച്ചതെന്നു ചൂണ്ടിക്കാട്ടി കെ.വി. തോമസ് എംപി കെപിസിസിക്കു വിശദീകരണം നൽകി.
നരേന്ദ്ര മോദി മികച്ച ഭരണാധികാരിയാണെന്നു പറഞ്ഞിട്ടില്ലെന്നും മോദി സർക്കാർ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരേ ജനരോഷം ഉയരുമ്പോൾ പ്രയോഗിക്കുന്ന മാനേജ്മെന്റ് തന്ത്രങ്ങളെക്കുറിച്ചാണു കൊച്ചിയിൽ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ പറഞ്ഞതെന്നും കെ.വി.തോമസ് കെപിസിസിക്കു നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.