അറക്കുളം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോളപ്ര തോണിക്കൽ അബ്ദുൽറഹീ(ബാബു)മിന്റെ മകൻ അവിനാഷ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ അറക്കുളം സെന്റ് മേരീസ് സ്കൂളിനു സമീപത്തായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടുക്കിയിൽ നിന്ന് വന്ന രണ്ടു കാറുകളിലായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ അവിനാഷിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് തൊടുപുഴ - മൂലമറ്റം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. സംസ്കാരം ഇന്ന് നടക്കും . മാതാവ്: ബിന്നി, സഹോദരങ്ങൾ: ശ്രീലക്ഷ്മി, മാളവിക.