തൊടുപുഴ: നിയന്ത്രണം വിട്ട കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. തൊടുപുഴ മടക്കത്താനം കൊച്ചങ്ങാടി പടിഞ്ഞാറേവട്ടത്തിൽ പി.എ.ഷാഹുൽ ഹമീദ് (ഷാജി- 56) ആണ് മരിച്ചത്. തൊടുപുഴ- മുവാറ്റുപുഴ റോഡിൽ കൊച്ചങ്ങാടിയിൽ ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം. മുവാറ്റുപുഴ ഭാഗത്ത് നിന്നു അമിതവേഗതയിൽ എത്തിയ കാർ റോഡിന്റെ ഇടതുഭാഗത്ത് നിൽക്കുകയായിരുന്നു ഷാഹുൽ ഹമീദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാറിടിച്ചു ഷാഹുൽ ഹമീദ് സമീപത്തെ കരിങ്കൽകൂനയിലേയ്ക്ക് തെറിച്ചു വീണു. കാർ സമീപമുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാഹുൽ ഹമീദിനെ ഓടിക്കൂടിയ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഷാഹുൽ ഹമീദ് ദീർഘകാലമായി മുവാറ്റുപുഴയിൽ വാഹനബ്രോക്കറായി പ്രവർത്തിച്ചു വരികയായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്കു ശേഷം മുവാറ്റുപുഴ പേട്ട പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷക്കീല. മക്കൾ: ഷംസീന, തസ്ലീമ, തസ്നീമ, ഷാജഹാൻ. മരുമക്കൾ: അമീർ, നിഷാദ്. വാഴക്കുളം പോലീസ് കേസെടുത്തു.