സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തിന്റെ മകൻ കൃഷ്ണനുണ്ണി മംഗലത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ട്രാൻസിഷൻ. അഖിൽ പ്രസന്നകുമാർ, മേഘസുനിൽ, ശ്രീകുമാർ നായർ, രഘുചുള്ളിമാനൂർ, കൃഷ്ണകാന്ത്, മണി തുടങ്ങിയവർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൃഷ്ണനുണ്ണി തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ആനന്ദ് സീതാരാമന്റേതാണ് സംഗീതം. ടു ടു ജോബ്ലസ്സ് പീപ്പിൾ & ലൂണാ ക്രീയേഷൻസ് എന്ന ബാനറിലാണ് സിനിമ നിർമിക്കുന്നത്.