തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ചു പരാതികൾ അറിയിക്കുന്നതിനു നാളെ വൈകുന്നേരം നാലു മുതൽ അഞ്ചു വരെ പൊതു മരാമത്തു മന്ത്രിയെ നേരിട്ടു വിളിക്കാം. ടോൾഫ്രീ നമ്പർ: 18004257771. മറ്റു പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ പൊതുജനങ്ങൾക്ക് ഈ നമ്പരിലേക്കു ജീവനക്കാരെ നേരിട്ടു വിളിച്ചു പരാതി അറിയിക്കാം.