തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡത്തില്‍ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവ്. ജില്ല സംബന്ധിച്ച് പരിധിയില്ലാതെ ഓപ്ഷന് നല്‍കാമെന്നും സ്വന്തം ജില്ലയെന്നതു സര്‍വീസില്‍ പ്രവേശിക്കുന്ന സമയത്തു നല്കുന്ന സ്ഥിരമേല്വിലാസപ്രകാരമുള്ള ജില്ലയായിരിക്കുമെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. സര്‍വീസില്‍ പ്രവേശിച്ചശേഷം ഹോം സ്റ്റേഷന് ഒരു തവണ മാത്രമേ മാറ്റാന്‍ സാധിക്കൂ.