കോഴിക്കോട്: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ എറണാകുളം റൂറല്‍ എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്നു മുന്നോക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. സംഭവത്തില്‍ മൂന്നുപോലീസുകാരെ മാത്രം ബലിയാടാക്കുന്നതു ശരിയല്ലെന്നും മരണത്തിനിടയായ സാഹചര്യം ഉണ്ടാക്കിയവരും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ മരണത്തിൽ എസ്പിക്ക് ഉത്തരവാദിത്തമുണ്ട്. എസ്പിയുടെ സ്ക്വാഡാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ എഫ്ഐആര്‍ പോലും രേഖപ്പെടുത്തിയിരുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. വാട്സ്ആപ്പ് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. കേരളത്തിലായതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കലാപത്തിലേക്കു നീങ്ങാതിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.