കൊച്ചി: ജമ്മുവിലെ കഠുവയിൽ ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടു വയസുകാരിക്കെതിരേ ഫേസ്ബുക്ക് കമന്റ് ചെയ്ത പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം 23ലേക്കു മാറ്റി.
നെട്ടൂർ കുഴുപ്പിള്ളിൽ എൻ. ശ്രീവിഷ്ണു എന്ന വിഷ്ണു നന്ദകുമാർ(27) നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധി പറയാനായി മാറ്റിയത്. നെട്ടൂരിലെ പ്രാദേശിക കോണ്ഗ്രസ് നേതൃത്വം നൽകിയ പരാതിയിൽ പനങ്ങാട് പോലീസാണു പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.