തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്രയ്ക്ക് അനുമതി സർക്കാർ നിഷേധിച്ചു. വിവിധ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതിന് അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്.
കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സർക്കാർ രണ്ടാമതും സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണു വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോൾ ആന്റണി ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് അനുമതി നിഷേധിച്ചതെന്നാണു സൂചന.