പട്ടാന്പി: കഠുവ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ച ചിത്രകാരി ദുർഗ മാലതിയുടെ പട്ടാന്പി പറക്കാടുളള വീടിനു നേരെ കല്ലേറ്. മുറ്റത്തു നിർത്തിയിട്ട വാഹനത്തിന്റെ ചില്ലുകൾ തകർത്തു.
വ്യാഴാഴ്ച അർധരാത്രിയാണു സംഭവം. സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ച ദുർഗയ്ക്കു നേരേ സംഘപരിവാർ പ്രവർത്തകർ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ഭീഷണി. സംഭവം വിവാദമായതിനു പിന്നാലെയാണ് വീടിനു നേരേ അക്രമണമുണ്ടായത്. സംഭവസമയം ദുർഗയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.