കൊച്ചി: എൽഎഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നു യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ. മേയ് 18ന് രാവിലെ 10ന് നിയോജകമണ്ഡലങ്ങളിലെ പ്രധാന സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചാണു പരിപാടി. യുഡിഎഫിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയാറാക്കി പ്രതിഷേധ പരിപാടിയിൽ അവതരിപ്പിക്കും.