കോട്ടയം: ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം "പൾമാകോണ്' മേയ് നാലു മുതൽ ആറു വരെ കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടക്കും. അക്കാഡമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനും കോട്ടയം റെസ്പിറേറ്ററി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ചു മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ആസ്തമ, ദീർഘകാല ശ്വാസതടസ രോഗങ്ങൾ, ശ്വാസകോശ അർബുദം, ശ്വാസകോശ ചുരുക്കം, ക്ഷയം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. രാജ്യാന്തര വിദഗ്ധർ സമ്മേളനത്തിൽ ക്ലാസ് നയിക്കും. രോഗനിർണയ ഉപാധികൾ ബിരുദാനന്തര വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന ശിൽപ്പശാല സമ്മേളനത്തിന്റെ ആദ്യദിനം കോട്ടയം മെഡിക്കൽ കോളജ്, ഭാരത് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നടക്കും.
സമ്മേളനത്തിനു മുന്നോടിയായി പൊതു ജനങ്ങൾക്കായി 29നു കോട്ടയം ഐഎംഎ ഹാളിൽ ശ്വാസകോശാരോഗ്യ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഡോ. പി. സുകുമാരൻ, സെക്രട്ടറി ഡോ. പി.എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.