ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെസിബിസി നേതൃത്വത്തിൽ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സാമുദായിക-സാമൂഹ്യ- മനുഷ്യാവകാശ സംഘടനകളെയും പങ്കെടുപ്പിച്ച് മദ്യവിരുദ്ധ ബഹുജന കണ്വൻഷൻ 23ന് ചെങ്ങന്നൂരിൽ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന കണ്‍വൻഷനിൽ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സിബിസിഐ ഉപാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മലങ്കര സിറിയൻ ക്നാനായ സഭ തലവൻ കുര്യാക്കോസ് മാർ സെവേറിയോസ് വലിയ മെത്രാപ്പോലിത്ത, തോമസ് മാർ അത്തനാസിയോസ്, ബിഷപ് തോമസ് മാർ തിമോത്തിയോസ്, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സി.ആർ. നീലകണ്ഠൻ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, തോമസ് കുട്ടി മണക്കുന്നേൽ, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ജേക്കബ് മാണ്ണാറപ്രായിൽ കോർ എപ്പിസ്ക്കോപ്പ, സംസ്ഥാന ജനറൽ സെക്രട്ടറി ഈയച്ചേരിൽ കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, ഫാ. വർഗീസ് മുഴുത്തേത്തിൽ, ഫാ. പോൾ കാരാച്ചിറ, ഫാ. ടി.ജെ. ആന്റണി, ഫാ. തോമസ് തൈത്തോട്ടം, ഫാ. ദേവസി പന്തല്ലുക്കാരൻ, ഫാ. തോമസ് താന്നിയത്ത്, ഫാ. എഡ്വേർഡ് പുത്തൻപുര, ഡോ. ജോസ് മാത്യു, റവ. ഇ.ജെ. ജോസഫ്, റവ. ഡോ. സി.കെ. മാത്യു, റവ. റ്റിറ്റു തോമസ് എന്നിവർ പ്രസംഗിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, അടച്ചുപൂട്ടിയ മദ്യശാലകൾ തുറന്ന നയം പിൻവലിക്കുക, വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് വർധിപ്പിച്ചതും സ്വകാര്യ ആവശ്യങ്ങൾക്ക് വീടുകളിൽ പ്രൈവറ്റ് ബാറിന് അനുമതി നൽകിയതും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കണ്വൻഷൻ ഉന്നയിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ജനറൽ കണ്‍വീനർ പ്രസാദ് കുരുവിള, ഫാ. തോമസ് താന്നിയത്ത്, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.