കാഞ്ഞിരപ്പള്ളി: നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു.
ഭാരതസഭയുടെ വളര്‍ച്ചയ്ക്കുവേണ്ടി തീക്ഷ്ണതയോടെ വര്‍ത്തിച്ച മിഷനറിയായ ബിഷപ് വിരുത്തക്കുളങ്ങരയുടെ മഹത്തായ സംഭാവനകള്‍ അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഃഖിക്കുന്ന നാഗ്പൂര്‍ അതിരൂപതയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു.
തന്നോട് വ്യക്തിപരമായി വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്നും മാര്‍ മാത്യു അറയ്ക്കല്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.
മാര്‍ വിരുത്തക്കുളങ്ങരയുടെ ധന്യമായ ജീവിതം സഭാമക്കള്‍ക്ക് എന്നും വലിയ പ്രചോദനമായിരുന്നുവെന്നും ലാളിത്യം മുഖമുദ്രയാക്കിയ ജീവിതശൈലി അനുകരണീയമാണെന്നും സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.