പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ഗവേഷണവും ആധുനിക കണ്ടുപിടിത്തങ്ങളും സംബന്ധിച്ച് അന്തർദേശീയ സെമിനാറിന്റെ ഉദ്ഘാടനം നെതർലൻഡ് ഡെല്ഫ്ക് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. പി.വി. അരവിന്ദ് നിർവഹിച്ചു.
കോളജ് ചെയർമാൻ മോൺ. ജോസഫ് കൊല്ലംപറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോളജ് മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. കെ. വിജയകുമാർ, റയറസ്റ്റ് ഓർഗനൈസിംഗ് ചെയർമാൻ ഡോ. എസ്. മധുകുമാർ എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസമായി നടത്തപ്പെടുന്ന സെമിനാറിൽ ഐഐടി, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സാമൂഹിക പുരോഗതി സാങ്കേതിക വിദ്യയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് റയറസ്റ്റ്-2018 നടത്തപ്പെടുന്നത്.
ഐഎസ്ആർഒയിലെ സ്ട്രക്ച്ചറൽ അനലിസ്റ്റിക് ഡോ. എ.കെ. അഷ്റഫ്, വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ ഡോ. തപൻ കുമാർ ഹോത്ത, ഡോ. ജലജ, ഡോ. ബിനോ ഐ. കോശി, ഡോ. ജി. വിൻസന്റ്, ഡോ.വർഗീസ് പോൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയും അന്താരാഷ്ട്ര ശാസ്ത്രഗവേഷണ പ്രബദ്ധപ്രസാധകരായ ജേർണൽ ഓഫ് ഫിസിക്സും, കെഎസ്സിഎസ്ടിഇയുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.