കൊച്ചി: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ മൈതാനം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. കാസർഗോഡ് ഹോസ്ദുർഗിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടേക്കർ മൈതാനത്തു വൃദ്ധസദനം നിർമിക്കാൻ കാഞ്ഞങ്ങാട് നഗരസഭ സർക്കാരിൽനിന്ന് അനുമതി വാങ്ങിയതിനെ ചോദ്യംചെയ്തു നൽകിയ പൊതുതാത്പര്യ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
കാഞ്ഞങ്ങാട് സ്വദേശി ഡോ. ടി.വി. പത്മനാഭൻ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി കെട്ടിട നിർമാണത്തിനു സർക്കാർ നൽകിയ അനുമതി റദ്ദാക്കി.
വിദ്യാഭ്യാസ നിയമത്തിലെ അഞ്ച് ബി പ്രകാരം സർക്കാർ സ്കൂളിന്റെ സ്വത്തുവകകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.