ഭരണങ്ങാനം: കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാന്പ് ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. രവികുമാർ പതാകയുയർത്തി. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി സംഘടനാരേഖ അവതരിപ്പിച്ചു.
ക്യാന്പിന്റെ ഉദ്ഘാടനം ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ. രവികുമാർ അധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, പി. ഹരിഗോവിന്ദൻ, എസ്. അജയൻ എന്നിവർ പ്രസംഗിക്കും.മുൻ ആസൂത്രണബോർഡ് അംഗം സി.പി. ജോൺ, പി.സി. ചാക്കോ, വി.ടി. ബൽറാം എംഎൽഎ എന്നിവർ ക്ലാസുകൾ നയിക്കും. ക്യാന്പ് നാളെ സമാപിക്കും.