പന്തളം: കാറിടിച്ച് സ്കൂട്ടർ യാത്രികനായ ക്ഷേത്രഭരണസമിതി പ്രസിഡന്റ് മരിച്ചു. കുരന്പാല ഈരിക്കലയ്യത്ത് സരിതാനിവാസിൽ സോമരാജക്കുറുപ്പാണ്(52) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെ കുരന്പാല ജംഗ്ഷനു സമീപം എംസി റോഡിലായിരുന്നു അപകടം.
സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ പിന്നിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കറുകച്ചാലിലേക്ക് വന്ന കാറാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ സോമരാജക്കുറുപ്പിനെ പന്തളത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. കുരന്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റും സിപിഎം കുരന്പാല ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു.ഭാര്യ: ഗീതാകുമാരി. മക്കൾ: സരിത, സ്നേഹ.