അയർക്കുന്നം: കട്ടിലിൽനിന്നു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. താളിക്കല്ലിനു സമീപംകുന്തംചാരിയിൽ ജോയിയുടെ മകൻ അലക്സ് (ഒന്നര) ആണ് കട്ടിലിൽനിന്നു വീണ് മരിച്ചത്. കുട്ടിയുടെ മാതൃഗൃഹമായ ഉപ്പുതറയിൽവച്ച് ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. സംസ്കാരം ഇന്ന് 11.30-ന് ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ. അമ്മ റോളി ഉപ്പുതറ കരിപ്പള്ളിൽ കുടുംബാംഗം. സഹോദരൻ; അലൻ.