തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക- അനധ്യാപക നിയമനവും അപേക്ഷ സ്വീകരിക്കലും അടക്കമുള്ള പ്രക്രിയകൾ ഓണ്‍ലൈൻ വഴിയാക്കുന്നതു പഠിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറിയെ വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി.
എയ്ഡഡ് സകൂൾ അധ്യാപക നിയമനം സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. ചിലയിടങ്ങളിൽ അപേക്ഷ കാണാതായെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണു നടപടി. ഇതു സംബന്ധിച്ചു പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച ചെയ്തു നടപ്പാക്കുമെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.