കൊല്ലം: കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി രൂപതാ വികാരി ജനറാൾ മോൺ. പോൾ ആന്റണി മുല്ലശേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ് ഡോ. സ്റ്റാൻലി റോമൻ വിരമിക്കുന്ന ഒഴിവിലാണു നിയമനം. മെത്രാഭിഷേക ചടങ്ങ് നടക്കുന്ന തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കും.
നിയുക്ത മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി തുടരും. രൂപതാ ഭരണത്തിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയായിരിക്കും.
മോൺ. മുല്ലശേരിയുടെ നിയമന ഡിക്രി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ബിഷപ് ഡോ. സ്റ്റാൻലി റോമൻ വായിച്ചു. ഇതേസമയം വത്തിക്കാനിലും നിയമന പ്രഖ്യാപനമുണ്ടായി. തുടർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങളായ ചുവന്ന അരപ്പട്ടയും തൊപ്പിയും കുരിശുമാലയും അണിയിച്ചു. ജനങ്ങൾ ഹർഷാരവത്തോടെ നിയുക്ത മെത്രാനെ സ്വീകരിച്ചു. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തെദേവും പാടി. രൂപതാ ചാൻസലർ റവ. ഡോ. ഷാജി ജെർമൻ നിയമന ഡിക്രിയുടെ വിശദീകരണം നൽകി.
1960 ജനുവരി 15നാണ് കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്റണി ഗബ്രിയേലിന്റെയും മർഗരീറ്റയുടെയും മകനായി പോൾ ആന്റണി ജനിച്ചത്. ജയിനമ്മ ജോർജ്, സ്റ്റെല്ല ബെയ്സൽ, ദലീമ ലോറൻസ്, വിൻസന്റ് എ. മുല്ലശേരി, റീത്ത മുല്ലശേരി, ജോൺസൺ എ. മുല്ലശേരി, ഫാ. ജോസി എ. മുല്ലശേരി, ജിം. ആന്റണി എന്നിവർ സഹോദരങ്ങളാണ്.