കോട്ടയം: കേരള കോണ്ഗ്രസ്-എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
ചെയർമാൻ, വർക്കിംഗ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ, ട്രഷറർ എന്നിവരുടെ തെരഞ്ഞെടുപ്പ് ആദ്യം നടത്തും. നിലവിൽ കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി. തോമസ് ജോസഫ് എന്നിവരാണ് യഥാക്രമം ഈ പദവിയിലുള്ളവർ. ഈ പദവികൾക്ക് മാറ്റം വരാനിടയില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇവരുടെ തെരഞ്ഞെടുപ്പിനു പിന്നാലെ 111 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികളും എംഎൽഎമാരും എംപിമാരും സംഘടനാ ചുമതലക്കാരും പോഷക സംഘടനാ ഭാരവാഹികളും ഇതിൽപ്പെടും. ഇവരിൽനിന്ന് 25ൽ കൂടാതെ ജനറൽ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും.
മുൻപ് മാണി, ജോർജ്, ജോസഫ് ലയനത്തിനുശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ 65 ജനറൽ സെക്രട്ടറിമാരുണ്ടായിരുന്നു. വിവിധ പിളർപ്പുകൾക്കുശേഷം ഇരുപതോളം പേർ ഈ പദവിയിൽനിന്നും പാർട്ടിയിൽനിന്നും പോയെങ്കിലും ആകെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. സ്റ്റിയറിംഗ് കമ്മിറ്റിയിൽനിന്ന് 23 അംഗ ഹൈപവർ കമ്മിറ്റിയെയും നാളെ തെരഞ്ഞെടുക്കും. റോയ് മാത്യു റിട്ടേണിംഗ് ഓഫീസർ ആയിരിക്കും.