നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൽ ശ്രമിച്ച 2,032 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം ഇന്നലെ പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 61.48 ലക്ഷം രൂപ വില വരും.
മൂന്നു വിദേശികൾ ഉൾപ്പെടെ അഞ്ചു പേർ ഇതോടനുബന്ധിച്ചു കസ്റ്റംസിന്റെ പിടിയിലായി. ഇതിൽ ഒരാൾ പ്രത്യേക മിശ്രിതമാക്കിയാണു സ്വർണം കടത്താൻ ശ്രമിച്ചത്. ഈ മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് അധികൃതർ ലബോറട്ടറിയിലേക്ക് അയച്ചു.