കൊച്ചി: കൃഷി ചെയ്യാൻ വായ്പകളും സബ്സിഡികളും പ്രഖ്യാപിച്ചു കാർഷിക സംസ്കാരത്തിലേക്കു ജനങ്ങളെ ഇറക്കിവിടുന്ന സർക്കാരുകൾ, പ്രതിസന്ധികളുണ്ടാകുന്പോൾ കർഷകരെ സഹായിക്കാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്നതു ശരിയല്ലെന്ന് ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ.
കേരള ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ചെന്പുമുക്ക് സെന്റ് മൈക്കിൾസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിവിധ കർഷകസംഘടനാ പ്രതിനിധികളുടെ സംയുക്ത നേതൃസമ്മേളനം (കർഷകരക്ഷാ മുന്നേറ്റം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തിന്റെ നാളുകളിൽ കർഷകരും കർഷക പ്രസ്ഥാനങ്ങളും വിഘടിച്ചു നിൽക്കാതെ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും മാർ അറയ്ക്കൽ പറഞ്ഞു.
കേരള ഫാർമേഴ്സ് ഫെഡറേഷൻ ചെയർമാൻ ജോർജ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ കർഷക അവകാശ പ്രഖ്യാപനരേഖ സമർപ്പിച്ചു. 30 ആവശ്യങ്ങളടങ്ങിയതാണു പ്രഖ്യാപനരേഖ. കേരള ഫാർമേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോഷി ജോസഫ് മണ്ണിപ്പറന്പിൽ സംഘടനാ പ്രമേയം അവതരിപ്പിച്ചു.
മംഗലാപുരം കാംപ്കോ മുൻ പ്രസിഡന്റ് കോണ്കോടി പത്മനാഭൻ, കണ്സോർഷ്യം ഓഫ് പെപ്പർ ഗ്രോവേഴ്സ് കുടക് കോ ഓർഡിനേറ്റർ കെ. കെ. വിശ്വനാഥ്, ബനാനാ ഗ്രോവേഴ്സ് അസോസിയേഷൻ ഡിണ്ടിഗൽ സെക്രട്ടറി വീര അരസ്, കർണാടക റബർ പ്ലാന്റേഴ്സ് അസോസിയേഷൻ മംഗലാപുരം പ്രസിഡന്റ് കേണൽ ബന്ദാരി, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ കന്പം പ്രസിഡന്റ് ഉദയകുമാർ മനോഹർ, ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി സി. കെ. മോഹനൻ, കേരള ഫാർമേഴ്സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ജോണി മാത്യു എന്നിവർ പ്രസംഗിച്ചു.
കേരള ഫാർമേഴ്സ് ഫെഡറേഷൻ വൈസ് ചെയർമാൻ വി.വി. അഗസ്റ്റിൻ കർഷക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാർഷികപ്രശ്നങ്ങളിൽ ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ചേർന്നുള്ള പ്രവർത്തനപരിപാടികൾക്കു സമ്മേളനം രൂപം നൽകി.
കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും രണ്ടായിരത്തോളം കർഷകസംഘടനാ പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുത്തത്.