തിരുവനന്തപുരം: സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരുന്ന വൈദ്യുതിയിൽ ഏകദേശം 300 മെഗാ വാട്ടിന്റെ കുറവുണ്ടായിട്ടുള്ളതിന് പകരമായി വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി ആരംഭിച്ചു. വൈദ്യുതി ലഭ്യമാകാത്തപക്ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ നിയന്ത്രണമുണ്ടാവാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.