തിരുവനന്തപുരം: സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനും കൂടുതൽ പോലീസുദ്യോഗസ്ഥർക്ക് പരിശീലനം നൽകി നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓരോ പോലീസ് സ്റ്റേഷനിലേയും മൂന്നു പേർക്ക് പരിശീലനം നൽകി സ്റ്റേഷനുകളിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനേയും പ്രാപ്തരാക്കുക എന്നതാണു ലക്ഷ്യം.
സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗൗരവസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി അന്വേഷിക്കുന്നതിനും സംസ്ഥാനത്ത് തിരുവനന്തപുരത്ത് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇപ്പോൾ നിലവിലുണ്ട്.