കോട്ടയം: അടുത്ത അധ്യയനവർഷത്തെ പുസ്കങ്ങൾക്കു പിന്നാലെ യൂണിഫോമും വിതരണത്തിനെത്തി. അടുത്തയാഴ്ച മുതൽ സ്കൂളുകളിൽനിന്നു യൂണിഫോം തുണി നൽകും. സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിലെ തറികളിൽ ജയിൽപ്പുളളികൾ നിർമിച്ച കൈത്തറി തുണിയാണ് യൂണിഫോമിൽ ഒരു ഭാഗം.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് യൂണിഫോം ലഭിക്കുക. ഹാൻടെക് സും ഹാൻവീവുമാണു തുണിയുടെ വിതരണം നടത്തുന്നത്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളുടെ സഹകരണത്തോടെ വ്യവസായവകുപ്പാണ് യൂണിഫോം പദ്ധതി തയാറാക്കിയത്.