പെരുന്പാവൂർ: യന്ത്രം ഉപയോഗിച്ച് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കൂവപ്പടി ഐമുറി വാഴപ്പിള്ളി ശങ്കരന്റെ ഭാര്യ വത്സല (65), മകൻ ബാബു (45) എന്നിവരാണ് ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. യന്ത്രം ഉപയോഗിച്ച് ടെറസ് കഴുകി വൃത്തിയാക്കുന്നതിനിടെ ബാബുവിനു ഷോക്കേറ്റു. ബാബുവിന്റെ നിലവിളി ശബ്ദം കേട്ട് രക്ഷിക്കാനെത്തിയ അമ്മ വത്സലയും ഷോക്കേറ്റ് വീഴുകയായിരുന്നു. ഇതുകണ്ട കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വൈദ്യുതി ബന്ധം വിഛേദിച്ച് ഇരുവരേയും പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും സംസ്കാരം നടത്തി. ബാബുവിന്റെ ഭാര്യ: നീതു. മക്കൾ: സങ്കൽപ, സാഹിത്യ. സഹോദരി: ലത