പൂഞ്ഞാർ: ഗൂഗിൾ മാപ്പിലൂടെ കണ്ടെത്തിയ സ്ഥലത്തെ ദൃശ്യഭംഗി തേടി പൂഞ്ഞാറിലെത്തിയ പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പെരിങ്ങളം തോട്ടിലെ ഉറവക്കയത്തിലാണു കോട്ടയം ബേക്കർ വിദ്യാപീഠത്തിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചത്.
കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂൾ അധ്യാപകൻ നാട്ടകം ചെട്ടിക്കുന്ന് കണ്ണൻകാട്ടുമണ്ണിൽ ജേക്കബ് പി. ജോസഫിന്റെയും ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ അധ്യാപിക കെ.കെ. വിനീതയുടെയും മകൻ ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബ് (17), സിഎംഎസ് കോളജ് ജംഗ്ഷനിൽ എംജിഒസിഎസ്എം വൈ അപ്പാർട്ട്മെന്റ് 10 എയിൽ എൻ.എ. ഹബീബിന്റെ മകൻ മുഹമ്മദ് റിയാസ് (17) എന്നിവരാണു മരിച്ചത്. പൂഞ്ഞാർ- പെരിങ്ങളം റോഡിൽ കല്ലേക്കുളത്തിനു സമീപം ഉറവക്കയത്തിൽ ഇന്നലെ ഉച്ചയ്ക്കു 12.15നായിരുന്നു അപകടം.
കുളി കഴിഞ്ഞു വിശ്രമിക്കുന്നതിനിടെ ക്രിസ്റ്റഫർ കയത്തിൽ വീണു. ക്രിസ്റ്റഫറിനെ രക്ഷിക്കാൻ കൂട്ടുകാരായ റിയാസും എബിനും പിറകെ ചാടി. മൂന്നു പേരും വെള്ളത്തിൽ മുങ്ങുന്നതു കണ്ട് പാറയിൽനിന്ന അമൽ ഒരു കന്പ് എറിഞ്ഞുകൊടുത്തു. ഇതിൽ തൂങ്ങി എബിൻ രക്ഷപ്പെട്ടെങ്കിലും ക്രിസ്റ്റഫറും മുഹമ്മദ് റിയാസും മുങ്ങിത്താണു. എബിനും അമലും ബഹളം വച്ചു നാട്ടുകാരെ കൂട്ടി ഇരുവരെയും കരയ്ക്കെത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുവരും മരിച്ചു.
മുഹമ്മദ് റിയാസിന്റെ സംസ്കാരം ഇന്നു രാവിലെ 11നു തിരുനക്കര പുത്തൻ പള്ളി ജുമാമസ്ജിദിൽ. മുഹമ്മദ് റിയാസിന്റെ അമ്മ ശാമില ഈരാറ്റുപേട്ട കാരയ്ക്കാട്ട് കുടുംബാഗം. നസ്രിയ, ആയിഷ എന്നിവർ സഹോദരങ്ങളാണ്. ക്രിസ്റ്റഫറിന്റെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ പന്നിമറ്റം സിഎസ്ഐ പള്ളിയിൽ. ക്രിസ്റ്റി, ക്രിസ്റ്റീന എന്നിവരാണ് സഹോദരങ്ങൾ.