+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ല്യം കൂട്ടിയ 4.95 ല​ക്ഷം മു​ദ്ര​പ​ത്ര​ങ്ങ​ൾ എ​വി​ടെപ്പോ​യി?

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ല്യം ഉ​​​യ​​​ർ​​​ത്തി​​​യ 4.95 ല​​​ക്ഷം മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ ട്ര​​​ഷ​​​റി​​​യി​​​ൽനി​​​ന്ന് എ​​​വി​​​ടേ​​​ക്കു പോ​​​കു​​​ന്നു? ഇ​​​ത്ര​​​യ​​​ധി​​​കം മു​​
മൂ​ല്യം കൂട്ടിയ 4.95 ല​ക്ഷം മു​ദ്ര​പ​ത്ര​ങ്ങ​ൾ എ​വി​ടെപ്പോ​യി?
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ല്യം ഉ​​​യ​​​ർ​​​ത്തി​​​യ 4.95 ല​​​ക്ഷം മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ ട്ര​​​ഷ​​​റി​​​യി​​​ൽനി​​​ന്ന് എ​​​വി​​​ടേ​​​ക്കു പോ​​​കു​​​ന്നു? ഇ​​​ത്ര​​​യ​​​ധി​​​കം മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ മൂ​​​ല്യം ഉ​​​യ​​​ർ​​​ത്തി എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും 50 രൂ​​പ, 100 രൂ​​​പ​ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ക്ഷാ​​​മം സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ക​​​യാ​​​ണ്.

100 രൂ​​​പ​​​യു​​​ടെ 4.16 ല​​​ക്ഷം മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളും 50 രൂ​​​പ​​​യു​​​ടെ 79,711 എ​​​ണ്ണ​​​വും സ​​​ബ് ട്ര​​​ഷ​​​റി​​​ക​​​ൾ​​​ക്കും മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ വില്​​​പ​​​ന ന​​​ട​​​ത്താ​​​ൻ ലൈ​​​സ​​​ൻ​​​സു​​​ള്ള സ്റ്റാം​​​പ് വെ​​​ണ്ട​​​ർ​​​മാ​​​ർ​​​ക്കു​​​മാ​​​യി കൈ​​​മാ​​​റി​​​യെ​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞ 16നു ​​​ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ജ​​​ന​​​ന- മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വേണ്ട 50 രൂ​​പ, 100 രൂ​​​പ​ മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും ലഭിക്കു ന്നില്ല. ഇ​​​തി​​​നാ​​​ൽ പ​​​ല​​​രും 500 രൂ​​​പ​​​യു​​​ടെ പ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നാ​​​യി വാ​​​ങ്ങേ​​​ണ്ടിവ​​​രു​​​ന്ന​​​ത്.

50 രൂ​​​പ​​​യു​​​ടെ 32,704 എ​​​ണ്ണം സ്റ്റാം​​​പ് വെ​​​ണ്ട​​​ർ​​​മാ​​​ർ​​​ക്കു വി​​​ത​​​ണം ചെ​​​യ്തു. 100 രൂ​​​പ​​​യു​​​ടെ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ 2,14,316 എ​​​ണ്ണ​​​വും ന​​​ൽ​​​കി​​​യ​​​താ​​​യും ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. 50 രൂ​​പ, 100 രൂ​​​പ​​​ പത്രങ്ങൾക്കു പ​​​ക​​​രം 500 രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ടിവ​​​രു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​ഇ​​​ന​​​ത്തി​​​ൽ വ​​​ലി​​​യ തു​​​ക സ​​​ർ​​​ക്കാ​​​ർ ഖ​​​ജ​​​നാ​​​വി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്.

ചി​​​ല​​​ർ കൃ​​​ത്രി​​​മ മു​​​ദ്ര​​​പ​​​ത്ര​​​ക്ഷാ​​​മം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണോ എ​​​ന്ന സം​​​ശ​​​യ​​​വും സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്.
മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ നാ​​​സി​​​ക്കി​​​ലെ സു​​​ര​​​ക്ഷാ പ്ര​​​സി​​​ലാ​​​ണ് അച്ചടി ക്കുന്നത്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി നാ​​​സി​​​ക്കി​​​ൽനി​​​ന്നു മു​​​ദ്ര​​​പ​​​ത്രം സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ക്കു​​​ന്നി​​​ല്ല. മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ അ​​​ച്ച​​​ടി ഏ​​​താ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​രു​​​ന്നെന്നും അ​​​ടു​​​ത്ത മാ​​​സം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നു​​​മാ​​​ണു സെ​​​ൻ​​​ട്ര​​​ൽ സ്റ്റാം​​​പ് ഡി​​​പ്പോ​​​യെ അ​​​റി​​​യി​​​ച്ച​​​ത്.

മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളും റ​​​വ​​​ന്യു സ്റ്റാം​​​പു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കേ​​​ണ്ട​​​തും സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തും ട്ര​​​ഷ​​​റി​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​തും റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ൻ​​​ട്ര​​​ൽ സ്റ്റാം​​​പ് ഡി​​​പ്പോ​​​യാ​​​ണ്.

2017 ന​​​വം​​​ബ​​​റി​​​നു ശേ​​​ഷം സെ​​​ൻ​​​ട്ര​​​ൽ സ്റ്റാം​​​പ് ഡി​​​പ്പോ​​​യി​​​ൽനി​​​ന്നു ട്ര​​​ഷ​​​റി​​​ക​​​ളി​​​ലേ​​​ക്കു പു​​​തി​​​യ മു​​​ദ്ര​​​പ​​​ത്രം വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ സെ​​​ൻ​​​ട്ര​​​ൽ സ്റ്റാം​​​പ് ഡി​​​പ്പോ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർക്കു ക​​​ത്തു ന​​​ൽ​​​കി.

മു​​​ദ്ര​​​പ​​​ത്രം എ​​​ത്തി​​​ക്കാ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ, ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഒ​​​രു സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണു സു​​​ര​​​ക്ഷ ഒ​​​രു​​​ക്കാ​​​റു​​​ള്ള​​​ത്.

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്