കോട്ടയം: പശ്ചിമഘട്ട ജനജീവിതത്തിന് നാളുകളായി വെല്ലുവിളിയുയർത്തുന്ന ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നിലപാട് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വവും കേന്ദ്രസർക്കാരും നയം വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലൂടനീളം കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റബർ ഉൾപ്പെടെ മരങ്ങൾ വളരുന്ന കൃഷിയിടങ്ങൾ സംസ്ഥാനത്തെ വനവിസ്തീർണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നും ഇൻഫാം കാലങ്ങളായി ഉന്നയിച്ചിരിക്കുന്നത് കേന്ദ്രമന്ത്രിയും ചൂണ്ടിക്കാട്ടുന്നതിൽ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി കേരളത്തിലെ വനഭൂമിയിലേക്കു കർഷകരുടെ കുടിയേറ്റമില്ല: അദ്ദേഹം പറഞ്ഞു.