തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ (അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റ്) ആഗോള അധ്യക്ഷൻ മാർ ഗീവർഗീസ് തൃദീയൻ സ്ലീവ കാതോലിക്കോസ് പാത്രിയാർക്കിസ് ബാവ 25 ന് ഇന്ത്യയിൽ എത്തും. ഇറാക്കിലെ ആസ്ഥാനത്തുനിന്ന് നെടുന്പാശേരിയിൽ രാവിലെ പത്തിനു വിമാനമിറങ്ങുന്ന ബാവയെ വാഹനങ്ങളുടെ അകന്പടിയോടെ വൈദികരും വിശ്വാസികളും ചേർന്ന് തൃശൂർ നഗരത്തിൽ എത്തിക്കും.
സഭയുടെ ഇന്ത്യയിലെ അധ്യക്ഷനായ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവർണ ജൂബിലിയോടനുബന്ധിച്ച് 29 നു നടക്കുന്ന ആഘോഷ പരിപാടികളിലും ഇന്ത്യയിലെ കാലം ചെയ്ത സഭാപിതാക്കന്മാരുടെ ഓർമദിനമായ മേയ് ഒന്നിനു നടക്കുന്ന തിരുക്കർമങ്ങളിലും ബാവ പങ്കെടുക്കും. ഇറാൻ ബിഷപ് മാർ നർസൈ ബഞ്ചമിൻ, ഉത്തര ഇറാക്കിലെ എർബിൻ ബിഷപ് മാർ അബ്രീസ് യൂഹാനോൻ എന്നിവരും ബാവയ്ക്കൊപ്പം എത്തുന്നുണ്ട്. 25 നും 26 നും നടക്കുന്ന തൃശൂർ പൂരം കാണാനും അവസരമൊരുക്കും. മേയ് രണ്ടിനാണു തിരിച്ചുപോകുക.