കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിവിധ കർഷകസംഘടനാ പ്രതിനിധികളുടെ സംയുക്ത നേതൃസമ്മേളനം (കർഷകരക്ഷാ മുന്നേറ്റം) ഇന്നു കൊച്ചിയിൽ നടക്കും.
കേരള ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ചെന്പുമുക്ക് സെന്റ് മൈക്കിൾസ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് തുടങ്ങുന്ന സമ്മേളനം ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും.
കേരള ഫാർമേഴ്സ് ഫെഡറേഷൻ ചെയർമാൻ ജോർജ് ജെ. മാത്യു അധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ കർഷക അവകാശ പ്രഖ്യാപനരേഖ സമർപ്പിക്കും. വിവിധ കർഷക സംഘടനാ നേതാക്കൾക്കു പുറമേ സാമുദായിക സാംസ്കാരിക നേതാക്കളും സമ്മേളനത്തിൽ പ്രസംഗിക്കും.
കാർഷികപ്രശ്നങ്ങളിൽ ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ചേർന്നുള്ള പ്രവർത്തനപരിപാടികൾക്കു സമ്മേളനം രൂപംനൽകും.
അതിജീവനപോരാട്ടത്തിൽ അണിചേരൂ എന്നതാണ് കർഷകരക്ഷാ മുന്നേറ്റത്തിന്റെ മുദ്രാവാക്യം. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും മൂവായിരത്തോളം കർഷക സംഘടനാ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.