കുമ്മണ്ണൂർ: വാനിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകൻ മരിച്ചു. കുമ്മണ്ണൂർ കക്കാട്ടിൽ (പെല്ലത്താൽ) പി.ടി. കുര്യൻ (69, റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്എസ്എസ്, കിടങ്ങൂർ) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂരിലാണ് അപകടമുണ്ടായത്. സംസ്കാരം നാളെ രാവിലെ പത്തിനു മാറിയിടം തിരുഹൃദയ പള്ളിയിൽ. ഭാര്യ ടി.ഒ. അന്ന (റിട്ട. ടീച്ചർ) വെളിയന്നൂർ എണ്ണിപ്പാറയിൽ കുടുംബാംഗം. മക്കൾ: ജിഷ (ടീച്ചർ, സെന്റ് ആൻസ് ഹൈസ്കൂൾ, കോട്ടയം), ജിജോ. മരുമക്കൾ: ജയ്മോൻ കാവുന്നുംപാറയിൽ (ഇടക്കോലി), അനിറ്റ് വെപ്പിശേരിൽ (കണ്ണങ്കര).