തിരുവനന്തപുരം: അടുത്ത ആഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം 24നു ചേരും. 25നു തൃശൂർ പൂരമായതും തുടർന്നുള്ള ദിവസങ്ങളിൽ സിപിഐ പാർട്ടി കോണ്ഗ്രസ് കൊല്ലത്തു നടക്കുന്നതും മൂലമാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചൊവ്വാഴ്ച ആക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 25നു തിരുവനന്തപുരത്ത് ഉണ്ടാവില്ല.