തിരുവനന്തപുരം: സർക്കാർ- എയ്ഡഡ് വിഭാഗത്തിലുള്ളഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) ക്ലിയറൻസിനുളള പരിശോധനാ ഫീസിൽനിന്ന് ഒഴിവാക്കി മന്ത്രിസഭാ തീരുമാനം. തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം കെട്ടിട നിർമാണങ്ങൾക്ക് അടക്കം ജനങ്ങൾക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു തീരുമാനം.