തിരുവനന്തപുരം: നഴ്സുമാരുടെ ശന്പള പരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക, ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.
സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ സമരം ഉദ്ഘാടനംചെയ്തു. നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശന്പള പരിഷ്കരണം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് മുൻപ് നടന്ന സമരത്തെത്തുടർന്നു സർക്കാർ അറിയിച്ചത്. എന്നാൽ, അതിന്റെ നടപടിക്രമം ഒന്നും ആരംഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ചേർത്തല കെവിഎമ്മിലെ സമരം പരിഹരിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ശന്പള പരിഷ്കരണം ഉൾപ്പെടെ നഴ്സുമാരുടെ ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ 24 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അറിയിച്ചു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ്. സുബി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഹാരിഷ്, കൊല്ലം ജില്ലാ പ്രസിഡന്റ് മുകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.