ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന ഇൻഷാ അള്ളാ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ജോജു ജോർജാണ് സിനിമയിലെ നായകൻ. ആഷിക് ഐമർ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനുമാണ് സിനിമ നിർമിക്കുന്നത്.
ജിതിൻ സ്റ്റാനിസ്ലാസാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.