+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായികമാരെ വിവാഹശേഷം സിനിമയിൽ നിന്നും അകറ്റുന്നു: പ്രിയ രാമൻ

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​രു​കാ​ല​ത്തു നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്രി​യ രാ​മ​ൻ. സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും പ്രി​യ ഇ​പ്പോ​ഴും തി​ര​ക്കി​ലാ​ണ്. സീ​രി​യ​ൽ അ​ഭി
നായികമാരെ വിവാഹശേഷം സിനിമയിൽ നിന്നും അകറ്റുന്നു: പ്രിയ രാമൻ

മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​രു​കാ​ല​ത്തു നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു പ്രി​യ രാ​മ​ൻ. സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലെ​ങ്കി​ലും പ്രി​യ ഇ​പ്പോ​ഴും തി​ര​ക്കി​ലാ​ണ്. സീ​രി​യ​ൽ അ​ഭി​ന​യ​ത്തി​നൊ​പ്പം ബി​സി​ന​സി​ലും സ​ജീ​വ​മാ​ണ് ന​ടി.​എ​ന്നാ​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ത്ത​ത് എ​ന്തെ​ന്ന ചോ​ദ്യം പ​ല​രും ഉ​ന്ന​യി​ക്കാ​റു​ണ്ടെ​ന്നും ഇ​തി​ന് കാ​ര​ണ​മു​ണ്ടെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്.​ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മ പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മ​ല്ലേ, അ​തു​പോ​ലെ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ൾ സ്ത്രീ​ക​ളു​ടേ​താ​ണ്. ടാ​ർ​ഗ​റ്റ് ഓ​ഡി​യ​ൻ​സും അ​വ​രാ​ണ്. അ​വ​രി​ൽ നി​ന്നൊ​രാ​ൾ ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്പോ​ൾ പെ​ട്ടെ​ന്ന് ക​ണ​ക്റ്റ് ചെ​യ്യാ​ൻ പ​റ്റു​ന്നു. മാ​ത്ര​മ​ല്ല, സി​നി​മ​യു​ടെ സ​മ​യം പ​ല​പ്പോ​ഴും എ​നി​ക്ക് അ​നു​കൂ​ല​മാ​യി വ​ര​ണ​മെ​ന്നി​ല്ല.

അ​ങ്ങ​നെ നോ​ക്കി​യ​പ്പോ​ൾ ടെ​ലി​വി​ഷ​നി​ലേ​ക്ക് ചു​വ​ടു​മാ​റ്റു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി. സീ​രി​യലിലേ​ക്ക് ക​ളം മാ​റ്റി ച​വി​ട്ടി​യ​പ്പോ​ൾ ഇ​നി സി​നി​മ ചെ​യ്യി​ല്ലേ എ​ന്ന് എ​ന്നോ​ട് പ​ല​രും ചോ​ദി​ച്ചി​രു​ന്നു. സി​നി​മ​യെ സം​ബ​ന്ധി​ച്ച് വി​വാ​ഹ ശേ​ഷം നാ​യി​ക​മാ​രെ അ​ക​റ്റി നി​ർ​ത്തു​ന്ന പ​തി​വാ​ണു​ള്ള​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന​തി​നി​ട​യി​ൽ ഗ്ലാ​മ​റ​സ് റോ​ൾ ചെ​യ്യാ​ൻ പ​ല​രും ത​യാ​റാ​വി​ല്ല. അ​ങ്ങ​നെ വ​രു​ന്പോ​ൾ പ​ല​രും നാ​യി​ക​മാ​രെ ഒ​രു​പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കും. അ​ല്ലെ​ങ്കി​ൽ അ​പ്ര​സ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ ന​ൽ​കി അ​വ​രെ ഒ​തു​ക്കും.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​ന​യി​ച്ച കാ​ല​ത്ത് ഒ​രു​പി​ടി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കി. ഇ​പ്പോ​ഴും എ​ന്‍റെ സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ മാ​യാ​തെ​യു​ണ്ട്. അ​പ്ര​ധാ​ന​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് എ​ന്‍റെ വി​ല ക​ള​യേ​ണ്ട​തി​ല്ല​ല്ലോ. പ്ര​ണ​യ​വും വി​വാ​ഹ​മോ​ച​ന​വു​മൊ​ക്കെ​യാ​യി ഒ​രു കാ​ല​ത്ത് ഞാ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു.

ര​ഞ്ജി​ത്തു​​മാ​യു​ള്ള വി​വാ​ഹ​ശേ​ഷ​മാ​ണ് ഞാ​ൻ സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത​ത്. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ച​പ്പോ​ഴാ​ണ് വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് ഞ​ങ്ങ​ൾ​ക്ക്. ര​ണ്ടു​പേ​രും എ​നി​ക്കൊ​പ്പ​മാ​ണ്. ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്- പ്രി​യ രാ​മ​ൻ പ​റ​യു​ന്നു.