തന്റെ പേരിൽ ഒരക്ഷരം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് നടി റോമ. രണ്ടു വർഷത്തിനുശേഷം വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. 2017ൽ പുറത്തിറങ്ങിയ സത്യയാണ് ഇതിനു മുന്‍പ് റോമ അഭിനയിച്ച ചിത്രം.
രണ്ടു വർഷത്തെ ഇടവേളയ്ക്കിടയിൽ പഠിച്ച സംഖ്യാ ജ്യോതിഷമാണ് നടിയുടെ പേരിലെ മാറ്റത്തിനു പിന്നിൽ. റോമ എന്ന പേര് ഇംഗ്ലീഷിൽ എഴുതുന്പോൾ ഒരു എച്ച് കൂടി ഒടുവിലായി കൂട്ടിച്ചേർത്തിരിക്കുകയാണ് താരം. ROMA എന്നത് ഇപ്പോൾ ROMAH ആയിരിക്കുകയാണ്. സംഖ്യാജ്യോതിഷം പഠിക്കാൻ താൻ ഒരുപാട് ഗുരുക്കന്മാരെ സമീപിച്ചതായും റോമ പറയുന്നു.
പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ്, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.