മറയൂർ: കുരങ്ങണി കാട്ടുതീ അപകടത്തിൽ മരണസംഖ്യ 20 ആയി. 55 ശതമാനം പൊള്ളലേറ്റ തഞ്ചാവൂർ സ്വദേശിനി സായി വസുമതി (26), 40 ശതമാനം പൊള്ളലേറ്റ ചെന്നൈ സ്വദേശിനി നിവ്യാ നികൃതി (23) എന്നിവരാണ് ഇന്നലെ രാവിലെ മരിച്ചത്.
പതിനൊന്നിനു വൈകുന്നേരമുണ്ടായ അപകടത്തിൽ പൊള്ളലേറ്റ തഞ്ചാവൂർ സ്വദേശിനി സായി വസുമതി മധുര ഗ്രെയിസ് കെന്നെറ്റ് ആശുപത്രിയിലും നിവ്യാ നികൃതി മധുര അപ്പോളോ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇരുവരും ചെന്നൈയിൽനിന്നുള്ള ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളായിരുന്നു. രാവിലെ ഒൻപതിനാണ് സായി വസുമതി മരിച്ചത്. ഒരു മണിക്കൂറിനുശേഷം നിവ്യാ നികൃതിയും മരിച്ചു.