തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ മണ്ടൻ പരിഷ്കരണങ്ങളുടെ തുടർച്ചയാണ് ഹയർസെക്കൻഡറിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലയിപ്പിക്കാനുള്ള തീരുമാനമെന്ന് കെ. മുരളീധരൻ എംഎൽഎ. ലയന നീക്കത്തിനെതിരേ എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങളാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും സമാന്തര സ്വകാര്യ ലോബികളുടെ വളർച്ചക്കും കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലയന നീക്കത്തെ യുഡിഎഫ് എതിർക്കുമെന്ന് ധർണാ സമരത്തിൽ പ്രസംഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും പറഞ്ഞു.
മോൻസ് ജോസഫ് എംഎൽഎ, അനിൽ അക്കര എംഎൽഎ, എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിന്റ് ബി. മോഹൻകുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, കെ. രവികുമാർ, ഹരിഗോവിന്ദൻ, ജോസ് ജോണ്‍, നിസാർ ചേലേരി, ആയിര ഉണ്ണികൃഷ്ണൻ, വിൻസെന്റ്, ഡോ.കെ.എം. തങ്കച്ചൻ, ശ്രീരംഗം ജയകുമാർ, കെ. അരുണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.