തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ- സംഘടനാ പ്രവർത്തനം നിയന്ത്രിക്കാൻ കൂടുതൽ വ്യക്തതയോടെയുള്ള നിയമനിർമാണം കൊണ്ടു വരുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ- സംഘടനാ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ടി.വി. രാജേഷ് അവതരിപ്പിച്ച സ്വാകാര്യ ബില്ലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.