തിരുവനന്തപുരം: പ്ലസ്ടു ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതായുള്ള വാർത്തയിൽ പോലീസ് അന്വേഷണത്തിനായി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി സി. രവീന്ദ്രനാഥ്.
ചോദ്യപേപ്പർ ചോർന്നോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. വാട്സ്ആപ്പിൽ പ്രചരിച്ച ചില ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറിലേതിനു സമാനമാണ്. ഇതു പ്രചരിച്ചത് പരീക്ഷയ്ക്ക് മുൻപാണോ ശേഷമാണോ എന്നത് സൈബർ പോലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി കണക്ക് പരീക്ഷയിലും ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയിട്ടില്ല. പ്രചരിച്ച ചോദ്യങ്ങൾ യഥാർഥ ചോദ്യപേപ്പറുമായി സമാനമുള്ളതായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.