തൃശൂർ: ഗുരുവായൂർ- എറണാകുളം പാസഞ്ചർ ട്രെയിനിന്റെ എൻജിന് ഇന്നലെ രാവിലെ തീപിടിച്ചു. പൂങ്കുന്നം സ്റ്റേഷനിൽനിന്നു പുറപ്പെട്ടതോടെയാണ് എൻജിന്റെ ഒരു ഭാഗത്തുനിന്നു തീപ്പൊരികൾ കണ്ടത്. എൻജിൻ മുറിയിൽ പുക നിറയുകയുംചെയ്തു.
തൊട്ടടുത്ത തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ ട്രെയിനിന്റെ സർവീസ് നിർത്തിവച്ചു. യാത്രക്കാരെ ട്രെയിനിൽനിന്ന് ഇറക്കി. തൊട്ടുപിറകെ വന്ന ആലപ്പുഴയിലേക്കുള്ള ട്രെയിനിൽ പോകാനുള്ള സൗകര്യം റെയിൽവേ സജ്ജമാക്കി. പാസഞ്ചർ നിർത്തുന്ന എല്ലാ സ്റ്റോപ്പിലും നിർത്താനുള്ള ക്രമീകരണങ്ങളുംചെയ്തു. മുളകുന്നത്തുകാവിൽനിന്ന് എൻജിൻ എത്തിച്ച ശേഷമാണു ഗുരുവായൂർ- എറണാകുളം ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.